അഞ്ച് വർഷത്തിനുള്ളിൽ ഇരുപതിലധികം ശാഖകൾ, അർബൻ ഗ്രാമീൺ സൊസൈറ്റി ഇനി അട്ടപ്പാടിയിലും, ഗൂളികടവിലെ പുതിയ ശാഖ എംഎൽഎ എൻ. ഷംസുദീൻ നാടിന് സമർപ്പിച്ചു, പാട്ടും പറച്ചിലുമായി മുഖ്യഥിതിയായെത്തിയ നഞ്ചിയമ്മ
മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച അർബൻ ഗ്രാമീണ സൊസൈറ്റിക്ക് ഇന്ന് പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ശാഖകളുണ്ട്. യുജിഎസിന്റെ 21 മത് ശാഖ അട്ടപ്പാടി ഗൂളിക്കടവിൽ എംഎൽഎ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാണിജ്യ വ്യവസായ രംഗത്ത് നാട് വളരണം, ബിസിനസ് രംഗത്ത് ബുദ്ധിയും കഴിവുമുള്ള വ്യക്തിയാണ് അജിത്ത് പാലാട്ടെന്ന് എംഎൽഎ പറഞ്ഞു. അട്ടപ്പാടിയുടെ ശബ്ദം ലോകത്തിനു പരിചയപ്പെടുത്തിയ ഗായിക നഞ്ചിയമ്മ ലോക്കർ റൂം ഉദ്ഘാടനം നിർവഹിച്ച ശേഷം സദസ്സിനോട് സംസാരിച്ചു. അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മൺ ക്യാഷ് കൗണ്ടർ തുറന്നു നൽകി. കേന്ദ്ര

ക്വാളിറ്റി കൗൺസിൽ അംഗം വർഗീസ് കുര്യൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. വ്യക്തമായ കാഴ്ച്ചപ്പാടുണ്ടെങ്കിൽ ആക്ഷേപങ്ങളില്ലാതെ സാമ്പത്തിക സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് യുജിഎസ് ഗ്രൂപ്പ് എംഡി അജിത്ത് പാലാട്ട് പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ഗോൾഡ് ലോൺ ഉപഭോക്താക്കൾക്ക് ഓണക്കോടി നൽകും. പുതിയതായി അൻപതോളം ബ്രാഞ്ചുകൾ എന്നതാണ് ലക്ഷ്യമിടുന്നത്. യുജിഎസ് ഡയറക്ടർ അഭിലാഷ് പാലാട്ട്, പിആർഒ ശ്യാംകുമാർ, രാജീവ്, ശാസ്തപ്രസാദ്, ഷെമീർ അലി, ഫൈസൽ അലി, ശിവദാസൻ, നിഖിൽ ജോൺ, വിവിധ ബ്രാഞ്ച് മാനേജർമാർ, സ്റ്റാഫുകൾ, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.