റവന്യൂ അവകാശങ്ങൾ ഉറപ്പാക്കുവാൻ 2025 നവംബർ മുതൽ ഡിജിറ്റൽ കാർഡ് ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജൻ, മണ്ണാർക്കാട് മണ്ഡലത്തിലെ പട്ടയമേള അദ്ദേഹം ഉദ്ഘാടനം ചെയ്തു,

അട്ടപ്പാടിയിൽ ഭൂമിയുടെ അവകാശികളായ മനുഷ്യരെ ചൂഷണം ചെയ്യുന്ന ഭൂമാഫിയകളെ സംബന്ധിച്ച് വ്യാപക പരാതികളുയരുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ആശയത്തോടെ സംസ്ഥാന റവന്യൂ വകുപ്പ് നടത്തുന്ന പട്ടയ മിഷൻ പദ്ധതി മുഖേനയാണ് പട്ടയമേള നടത്തിയത്. റൂറൽ സർവീസ് സഹകരണ ബാങ്ക്





ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 459 പട്ടയങ്ങൾ വിതരണം ചെയ്തു. എംഎൽഎ എൻ. ഷംസുദ്ദീൻ അധ്യക്ഷനായി. ജില്ലാ കളക്ടർ എം. എസ് മാധവിക്കുട്ടി, സബ് കളക്ടർ അൻജീത് സിംഗ്, നഗരസഭ ചെയർപേഴ്സൺ സി. മുഹമ്മദ്‌ ബഷീർ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി. പ്രീത, മരുതി മുരുകൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related