ഇതില്‍ ജാതിയും മതവുമില്ല, ഒരു ദിവസം 50 പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം അലനല്ലൂരില്‍ വരുന്നു, സ്നേഹതീരം ഫൗണ്ടേഷന്‍ സ്നേഹസംഗമം ശനിയാഴ്ച്ച

50 ഓളം വൃക്കരോഗികൾക്ക് ആശ്രയം, സ്നേഹതീരം ഫൗണ്ടേഷന് കീഴിൽ അലനല്ലൂരിൽ നിർമിക്കുന്ന സൗജന്യ ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ അവസാനഘട്ട മിനുക്ക് പണിയിൽ, പ്രവർത്തന വിശദീകരണത്തിനായി ശനിയാഴ്ച സ്നേഹ സംഗമം സംഘടിപ്പിക്കും. അലനല്ലൂർ കൊമ്പാക്കൽ കുന്നിലാണ് സ്നേഹതീരം സൗജന്യ ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ നിർമ്മിക്കുന്നത്. പ്രയാസമനുഭവിക്കുന്ന 50 ഓളം വൃക്കരോഗികൾക്ക് സാജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് പ്രഥമഘട്ടത്തിൽ ഒരുക്കുന്നത്. ഭാവി പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനുമായുള്ള സ്നേഹസംഗമം നവംബർ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്ററിൽ നടക്കും. എംഎൽഎമാരായ നജീബ് കാന്തപുരം,





എൻ. ഷംസുദ്ദീൻ, കെ. പ്രേംകുമാർ, മുൻമന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, കെ. ഇ ഇസ്മായിൽ, കെടിഡിസി ചെയർമാൻ പി.കെ ശശി, മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗത്തുനിന്നുള്ളവർ, സോഷ്യൽ മീഡിയ താരങ്ങൾ, ബിസിനസ് സംരംഭകർ, ജീവകാരുണ്യ പ്രവർത്തകർ, യുവജന കൂട്ടായ്മ പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും. ഫൗണ്ടേഷൻ ചെയർമാൻ എം. ഉസ്മാൻ സഖാഫി, യൂനുസ് പള്ളിക്കുന്ന്, അഭിജിത്ത് പാലോട്, ഹൈദരലി വേങ്ങ, അബൂബക്കർ പാലോട്, കുഞ്ഞി മൊയ്തീൻ പള്ളിക്കുന്ന്, മുഹമ്മദാലി പറമ്പത്ത്, സുരേഷ് ബാബു, മുഹമ്മദ് കുട്ടി, കരീം ദാരിമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related