അഗളി പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി DYFI അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി, പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
ട്രൈബൽ താലൂക്കിലെ ഭൂരിഭാഗം യുവജനങ്ങളും പരിശീലനത്തിനും കായിക വിനോദത്തിനും ഉപയോഗിക്കുന്ന പഞ്ചായത്ത് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് നേരത്തെയും DYFI അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി പരാതി നൽകിയിരുന്നു. നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും നിലവിൽ അവ നിലച്ച
സാഹചര്യമാണുള്ളത്. പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിച്ച് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. ബ്ലോക്ക് സെക്രട്ടറി മനു പുന്നക്കോട്ടിൽ, ബിജു ജോസഫ്, ലിജോമോൻ ടി ജോസഫ്, വരുൺ തുമ്പയിൽ, ആർ കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.







