അമ്പംകുന്ന് ബീരാൻ ഔലിയ മഖാമിൽ സമൂഹ നോമ്പുതുറയും 23 ാം ബദർ നേർച്ചയും നടന്നു
നിരവധി ജനങ്ങളാണ് മഖാം സന്നിധിയിൽ നോമ്പു തുറക്കായി എത്തിയത്. സഹദ് ഫൈസി മജ്ലിസുന്നൂറിന് നേതൃത്വം നൽകി. സി.കെ.എസ് മൗലവി ബദ്റ് ചരിത്രം വിശദീകരിച്ചു. ബദ്റ് മൗലീദും ബദ്ർ ഗാനാലാപനവും നടന്നു. പാണക്കാട് സാബിക്ക് അലി
ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഖാം ഖാദിമുമാരായ ഫക്രുദ്ദീൻ, മുഹമ്മദ് റാഷി, കബീർ, മത പണ്ഡിതരായ ഹബീബ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു, ഗരീബ് നവാസ് ഇസ്ലാമിക് ശരീഅത്ത് കോളേജിൻ്റെ ബ്രോഷർ പ്രകാശനവും നടന്നു







