ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു, മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു
മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ കെവി ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണറാണ് നടപടി സ്വീകരിച്ചത്. ഒക്ടോബർ രണ്ടിന് പാലക്കാട്
കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആർ എസ് എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നും സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസിന് പുറമെ എക്സൈസും സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.







