കല്ലടിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനശല്യം

കല്ലടിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനശല്യം. കുന്നത്ത്ക്കാട് ഭാഗത്താണ് ആനയിറങ്ങിയത്. മൂന്നാം തവണയാണ് പ്രദേശത്ത് കാട്ടാനശല്യം ഉണ്ടാകുന്നത്. ബിനു പാപ്പിനശ്ശേരിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ ആന 50 ലധികം വാഴകളും കവുങ്ങുകളും നശിപ്പിച്ചു.





കൃത്യമായ നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം പ്രദേശത്ത് 200 ലധികം കൃഷിവിളകൾ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയാകുന്ന വിഷയത്തിൽ ഉടൻ തന്നെ ശാശ്വത പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം.

Related