സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത് മെമ്പറുടെ Drive Care പദ്ധതി, വ്യത്യസ്തനായി റഷീദ് ആലായന്

ഓട്ടോ തൊഴിലാളികൾക്ക്‌ ഡ്രൈവ് കെയർ, ആശാ പ്രവർത്തകർക്ക്‌ സ്നേഹ സുരക്ഷ, സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത്‌ മെമ്പർ നടപ്പിലാക്കുന്ന ആശ്വാസ പദ്ധതികളുമായി റഷീദ് ആലായൻ, പദ്ധതികളുടെ ലോഗോ പ്രകാശനവും പ്രിവിലേജ് കാർഡ് വിതരണവും നടന്നു. അലനല്ലൂരിൽ നടന്ന പരിപാടി MLA എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പദ്ധതികൾ ജനപ്രതിനിധികളിൽ നിന്നുണ്ടാകുന്നത് ആശ്വാസമാണ്, യാന്ത്രികമായ പരിപാടികൾ നടത്തി പോകാതെ ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് അഭിനന്ദനാർഹമാണെന്ന് MLA പറഞ്ഞു. ഓട്ടോ തൊഴിലാളികൾക്ക് ചികിത്സ സഹായമായി 50000 രൂപയും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ആശ്രിതർക്ക് 1 ലക്ഷം





രൂപ സഹായവും ലഭ്യമാക്കുന്നതാണ് ഡ്രൈവ് കെയർ പദ്ധതി. ആരോഗ്യ കേരളത്തിന്റെ കരുത്തായ ആശാ പ്രവർത്തകർക്കായുള്ള സ്നേഹ സുരക്ഷ പദ്ധതി പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ് ആലായൻ അധ്യക്ഷനായി. ഡ്രൈവ് കെയർ പദ്ധതി ലോഗോ പ്രകാശനം, പ്രിവിലേജ് കാർഡ് വിതരണം എന്നിവ പാലക്കാട്‌ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ മുജീബ് സി.യു നിർവഹിച്ചു. മറിയ അമ്പുക്കാട്ടിൽ, രാധാകൃഷ്ണൻ കളഭം, ബാബു മൈക്രോടെക്, യൂസഫ്, അൻഷാദ്, സജിത, അനിത വിത്തനോട്ടിൽ, മുഹമ്മദലി, ഹംസ കല്ലിവളപ്പിൽ, ഡോ. രാമദാസ്, ബ്ലോക്ക്, വാർഡ് മെമ്പർമാർ, ആശാപ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related