പ്രാർത്ഥനകളാൽ മുഖരിതമായി, കുമരംപുത്തൂർ ലൂർദ് മാതാ ഇടവക ദേവാലയത്തിലെ തിരുനാൾ ആഘോഷം സമാപിച്ചു
രൂപം എഴുന്നള്ളിക്കൽ, തിരുനാൾ പ്രദക്ഷിണം, പ്രാർത്ഥനകളാൽ ഭക്തി സാന്ദ്രമായി കുമരംപുത്തൂർ ലൂർദ് മാതാ ഇടവക ദേവാലയത്തിലെ തിരുനാൾ ആഘോഷം, 9 ദിവസങ്ങളായി നടന്ന ആഘോഷങ്ങൾക്ക് സമാപനം. മണ്ണാർക്കാട് ഫൊറോനയിലെ കുമരംപുത്തൂർ ലൂർദ് മാതാ ഇടവക ദേവാലയത്തിൽ ഒൻപതു ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്. ഫെബ്രുവരി 2 മുതൽ 5 വരെ എല്ലാദിവസവും വിശുദ്ധ കുർബാനയും നൊവേനയും നടന്നു. 6 ന് മണ്ണാർക്കാട് മുൻ ഫൊറോന വികാരി ഫാ. ഡോ. അബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ കാർമികത്വത്തിലാണ് കുർബാന, വചന സന്ദേശം എന്നിവ
നടന്നത്. രൂപം എഴുന്നള്ളിക്കൽ, അമ്പ് എഴുന്നള്ളിക്കൽ, ചുങ്കം ജംഗ്ഷൻ, വട്ടമ്പലം തുടങ്ങി വിവിധ ഇടങ്ങളിലൂടെ തിരുനാൾ പ്രദക്ഷിണം, തിരുനാൾ സന്ദേശം ലദീഞ്ഞ്, സമാപനാശിർവാദം, വാദ്യമേള പ്രകടനം, സാമൂഹ്യ നാടകം, സ്നേഹ വിരുന്ന് എന്നിവയും തുടർന്നുള്ള ദിവസങ്ങളിലുണ്ടായി. ഫാ. ജയ്സൺ കൊള്ളന്നൂർ, ഐബിൻ കളത്താര, ജെയിംസ് കാവാലത്ത്, അരുൺ വാളിപ്ലാക്കൽ, എബി പൊറത്തൂർ, ജോർജ് തുരുത്തിപ്പള്ളിൽ, ജോമി തേക്കുംകാട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാനയും ഒപ്പീസും കൊടിയിറക്കവും നടന്നു.







