കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ്‌ റിയാസ് നാലകത്ത് കഴിഞ്ഞ തവണത്തെ തന്റെ മെമ്പർ ഫണ്ട്‌ വിനിയോഗിച്ചു, ഉത്സവദിനത്തിൽ പള്ളികുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിന് മുന്നിൽ മിനിമാസ്റ്റ് ലൈറ്റ് തെളിഞ്ഞു

കാരാകുറുശ്ശി പഞ്ചായത്തിലെ 2025 - 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ തവണ വാർഡിലെ മെമ്പറായിരുന്ന റിയാസ് നാലകത്ത് ഓൺ ഫണ്ട്‌ ഒന്നരലക്ഷം ഉപയോഗിച്ചാണ് പള്ളികുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിന് മുന്നിൽ മിനിമാസ്റ്റ് സ്ഥാപിച്ചത്. വാർഡ് മെമ്പറായിരിക്കെ അദ്ദേഹം മുൻകയ്യെടുത്ത് എംപി ഫണ്ട്‌ വിനിയോഗിച്ച് ക്ഷേത്ര പരിസരത്ത് ലൈറ്റ് സ്ഥാപിച്ചിരുന്നു. ലൈറ്റിന്റെ ഉദ്ഘാടനം റിയാസ് നാലകത്ത്





നിർവഹിച്ചു. കോളപ്പാക്കം വാർഡ് മെമ്പർ സുഹൈല അധ്യക്ഷയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാസിം കോലനി, ബ്ലോക്ക് മെമ്പർ ഹരി പ്രഭ, ഐശ്വര്യ, രാജേഷ്, സ്നേഹ, ദാസൻ, ധന്യ, കൃഷ്ണദാസ്, ജയൻ മഠത്തിൽ, മൻസൂർ തേക്കെത്തിൽ, ജയദേവൻ, ശരീഫ് പിലാത്തറ, വാർഡ് മെമ്പർമാർ, ക്ഷേത്ര ഭാരവാഹികൾ, UDF നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

Related