മോട്ടിവേറ്റര്‍മാരുടെ ചൂണ്ടയില്‍ കൊത്തരുത്, സാന്ത്വന ചികിത്സ വേണ്ടവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കണമെന്ന് ക്രൈംഞ്ച്രാഞ്ച് SP ഫിറോസ് M ഷഫീഖ്

സമൂഹത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരെ ചൂണ്ടയിട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നന്മമരങ്ങളായി പലരും അവതരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്, നാവിന്റെ ബലം കൊണ്ട് പിടിച്ചു നിൽക്കുന്ന സ്വാർത്ഥമതികളായ മോട്ടിവേറ്റർമാരെ തിരിച്ചറിഞ്ഞ് മാറി നിൽക്കണമെന്ന് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി ഫിറോസ് എം. ഷഫീക്ക്‌, കുമരംപുത്തൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം എസ്.പി ഉദ്ഘാടനം ചെയ്തു. അവശത അനുഭവിക്കുന്ന 165 പേർ, എല്ലാ വർഷവും അവർക്കായി പഞ്ചായത്ത് കുടുംബ സംഗമം സംഘടിപ്പിക്കാറുണ്ട്. ബെഡും വീൽചെയറുകളും വാക്കറുകളുമൊക്കെ ഉപയോഗപ്പെടുത്തി ഇത്തവണയും ഒത്തുചേരാൻ അവരെത്തി, പാട്ടു പാടിയും





താളമിട്ടും ഒരു ദിവസം ആഘോഷമാക്കി. കുമരംപുത്തൂർ നെച്ചുള്ളിയിൽ നടന്ന പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയത് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ക്രൈം ബ്രാഞ്ച് എസ്പി ഫിറോസ് എം. ഷഫീക്ക്‌. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അധ്യക്ഷയായി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷമീർ ടി.കെ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. സുരേഷ് കുമാർ, ദീപ, സീനത്ത്, പഞ്ചയത്ത് അംഗങ്ങൾ, പാലിയേറ്റീവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികളും മത്സരങ്ങളും നടന്നു.

Related