6 പ്രമേയങ്ങൾ അവതരിപ്പിച്ച് പാസാക്കി, NGO യൂണിയൻ മണ്ണാർക്കാട് 57-ാം വാർഷിക സമ്മേളനം നടന്നു

കേരള NGO യൂണിയൻ മണ്ണാർക്കാട് ഏരിയ 57-ാം വാർഷിക സമ്മേളനം, വിജയ് ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിയൻ സംസ്ഥാന കമ്മിറ്റി ട്രഷറർ വി.കെ ഷീജ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം. ബഷീർ പതാക ഉയർത്തിയതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമായി. സാമുഹിക വിഷയങ്ങളും ജീവനക്കാരുടെ സർവ്വീസ് പ്രശ്നങ്ങളും സമ്മേളനത്തിൽ ചർച്ചയായി. 6 പ്രമേയങ്ങൾ





അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു. വൈസ് പ്രസിഡന്റുമാരായി കെ. സന്തോഷ് കുമാർ, ബി. മാലശ്രീ, സെക്രട്ടറി സി.വി ധന്യവതി, ജോയിന്റ് സെക്രട്ടറിമാർ പി.എം വിഷ്ണു, എൻ.പി ശ്രീരാജ്, ട്രഷറർ സി.പി ബിജു എന്നിവരെ ഭാരവാഹികളായും ഏരിയ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ബാലകൃഷ്ണൻ, ടി.പി സന്ദീപ്, കെ. രാധാകൃഷ്ണൻ, മുഹമ്മദ് റഷീദ്, കെ. ഇന്ദിരാദേവി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

Related