SFI മണ്ണാർക്കാട് ഏരിയ കോൺഫറൻസ് ഉദ്ഘാടനം നടന്നു

പാഠപുസ്തകങ്ങൾ മുൻപേ അച്ചടിച്ച് നൽകുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല, ഓണപരീക്ഷ കഴിഞ്ഞിട്ടും പുസ്തകം കിട്ടാത്തതിന് ഓണം നേരത്തെ വന്നതിന് എന്ത് ചെയ്യാനാണെന്ന് ചോദിച്ച് കയ്യൊഴിഞ്ഞ സർക്കാർ ഉണ്ടായിരുന്നു, SFI യാണ് പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്തതെന്ന് SFI കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിപിൻ രാജ്, SFI മണ്ണാർക്കാട്





ഏരിയ കോൺഫറൻസ് ഉദ്ഘാടനം നടന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന SFI മണ്ണാർക്കാട് ഏരിയ കോൺഫറൻസ് ബിപിൻ രാജ് ഉദ്ഘാടനം ചെയ്തു. SFI ഏരിയ പ്രസിഡന്റ്‌ അനന്തു അധ്യക്ഷനായി. Cpim ഏരിയ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി, ശ്രീരാജ് വെള്ളപ്പാടം, വി.വി അഭിഷേക്, ഷാദുലി, മുഹമ്മദ്‌ അഫ്സൽ, ഫായിസ് തുടങ്ങിയവർ സംബന്ധിച്ചു.

Related