കല്ലടിക്കോട് സഹകരണ ബാങ്കിന് പുതിയ ഭരണസമിതി, ആന്റണി മതിപ്പുറം പ്രസിഡന്റ് ആയി ചുമതലയേറ്റു
103 വർഷത്തെ പ്രവർത്തന തുടർച്ച, കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിൽ 13 അംഗ ഭരണസമിതി ചുമതലയേറ്റു, ആന്റണി മതിപ്പുറം പുതിയ പ്രസിഡന്റ്, തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അനുമോദന യോഗം കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത തേക്കിൻ കാട്ടിൽ ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസർ ജീന, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ സുരേഷ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രസിഡന്റായി ആന്റണി മതിപ്പുറം, വൈസ് പ്രസിഡന്റ് മുഹമ്മദാലി കരിമ്പ എന്നിവരെ തിരഞ്ഞെടുത്തു. വി.സി. ഉസ്മാൻ, കെ.ജെ മുഹമ്മദ്, പ്രസാദ് പി.ജി, റഷീദ് എം.എ, ഹംസ ഇ.കെ, യൂസഫ് സി.വി, സുരേഷ്
സി.എൻ, രാജൻ.സി, രാജി, ആശ മോൾ ജോഷി, സബൂറ എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ. ബാങ്ക് ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ മുൻ ബാങ്ക് പ്രസിഡന്റ് കെ.ജെ മുഹമ്മദ് അധ്യക്ഷനായി. ഒരു സഹകരണ സ്ഥാപനത്തിന്റെ അധികാരം കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുമെന്ന് പ്രസിഡന്റ് പദവി ഏറ്റെടുത്ത ആന്റണി മതിപ്പുറം പറഞ്ഞു. മുൻ ഡയറക്ടർ മുഹമ്മദ് ഹാരിസ്, ബാങ്ക് സെക്രട്ടറി ബിനോയ് ജോസഫ്, കെ.കെ ചന്ദ്രൻ, അബ്‌ദുല്ലക്കുട്ടി, ഗോപിനാഥൻ, ശിവദാസൻ.പി, മുഹമ്മദ് മുസ്‌തഫ, അബ്ദുൾ സമദ് വെട്ടം, യൂസഫ് പാലക്കൽ, മുഹമ്മദ് ഇബ്രാഹിം, ബാങ്ക് ഡയറക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.







