തിരുവിഴാംകുന്നിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം.തിരുവിഴാംകുന്ന് സ്വദേശി ഷൈജു (27) ആണ് മരിച്ചത്. മൂന്ന് വർഷത്തിലധികമായി വനം വകുപ്പ് വാച്ചറായി ജോലി ചെയ്തു വരുന്നു. ഇന്ന് കച്ചേരിപറമ്പ് ഭാഗത്ത് രണ്ട് കാട്ടാനകൾ ഇറങ്ങിയിരുന്നു.ആനയെ കരടിയോട് വനമേഖലയിലൂടെ ഉൾ

വനത്തിലേക്ക് ഓടിക്കുന്നതിന് പന്ത്രണ്ടോളം പേർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. എന്നാൽ വനമേഖലയിൽ ചെന്നേരികുന്ന് ഭാഗത്ത് വെച്ച് കൂട്ടത്തിൽ ഒരു കാട്ടാന സംഘത്തിനു നേരെ തിരിയുകയാണുണ്ടായതെന്നും എല്ലാവരും ഓടി മാറിയെങ്കിലും ഷൈജു അപകടത്തിൽ പെടുകയായിരുന്നു

Related