സ്നേഹം പങ്കിട്ട് കവിത ഗോൾഡ് & ഡയമണ്ട്സിന്റെ സൗഹൃദ സദസ്സും ഇഫ്താർ മീറ്റും നടന്നു

സ്വർണ തിളക്കത്തിനൊപ്പം സ്നേഹം കൂടി പങ്കിട്ട് മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സ്, സൗഹൃദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മണ്ണാർക്കാട് MP ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി MLA എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകർക്കൊപ്പം നോമ്പെടുത്ത അനുഭവവും പെരുന്നാൾ ആശംസകളും സൗഹൃദ സദസ്സിനെത്തിയവർ പങ്കുവച്ചു. ശേഷം ഇഫ്താർ സംഗമം





നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, KPS പയ്യനെടം, ജോസ് ബേബി, സദഖത്തുള്ള പടലത്ത്, ഗിരീഷ് ഗുപ്ത, രമേഷ് പൂർണിമ, ഹരിലാൽ, ഷോറൂം മാനേജർമാരായ ബൈജു, റിയാസ് അലി, ഡിജിഎം ഷുക്കൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, സ്റ്റാഫ്‌ അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related