അരിയൂർ പിഷാരിക്കൽ ഭഗവതി ക്ഷേത്രാങ്കണത്തെ യാഗശാലയാക്കി പൊങ്കാല സമർപ്പണം നടന്നു
ഇരുന്നൂറോളം ഭക്തരെത്തി, ക്ഷേത്രം തന്ത്രി പണ്ടാര അടുപ്പിലേക്കു തീ പകർന്നതോടെ ചടങ്ങുകൾക്കു തുടക്കം, അരിയൂർ ശ്രീ പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു. ആര്യമ്പാവ് അരിയൂർ ശ്രീ പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും പൊങ്കാല സമർപ്പണം നടത്താറുണ്ട്. സ്ത്രീ ഭക്തജനങ്ങളുടെ
വഴിപാടാണ് ഭഗവതിക്ക് സമർപ്പിക്കുന്ന പൊങ്കാല. രാവിലെ 8 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശങ്കര നാരായണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്കു തീ പകർന്നതോടെ ചടങ്ങുകൾക്കു തുടക്കമായി. വിശേഷ വഴിപാടുകളായ ഗണപതിഹോമം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവയും നടന്നു. ശേഷം ഭക്തജനങ്ങൾക്കായി അന്നദാനവും ഉണ്ടായി.







