മണ്ണാര്‍ക്കാട് ആദ്യമായി മറൈന്‍ അക്വാറിയം, ഫിലിപ്പൈന്‍സ് സുന്ദരികളായ മത്സ്യകന്യകമാരുടെ പ്രകടനങ്ങള്‍, 1000 മീനുകളായി അണ്ടര്‍ വാട്ടര്‍സൂ എക്പോ, മണ്ണാര്‍ക്കാട് ഫെസ്റ്റ് മാര്‍ച്ച് 18 മുതൽ
ഫിലിപ്പിൻസിൽ നിന്നുള്ള മത്സ്യകന്യകമാർ, റോബോട്ടിക്സ് പ്രദർശനം, ആയിരത്തിൽപരം മീനുകളെ അക്രോലിക് അക്വാറിയത്തിലൂടെ കയ്യെത്തുംദൂരത്ത് കണ്ടാസ്വദിക്കാം, മണ്ണാർക്കാട് ഫെസ്റ്റ് മറൈൻ മിറാക്കിൾസ് എക്സ്പോ മാർച്ച് 18 മുതൽ ഏപ്രിൽ 26 വരെ. നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടിലാണ് വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഡബിൾ അക്രോലിക് അക്വാറിയത്തിൽ അണ്ടർ വാട്ടർസൂ മറൈൻ എക്പോ ഒരുക്കുന്നത്. മാർച്ച് 18 വൈകീട്ട് 7.30 ന് MLA എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും.
മെർമെയ്ഡ്, അക്രലിക് ഗ്ലാസ് ടണൽ, റോബോട്ടിക്സ് എന്നിവ ആസ്വദിക്കാൻ 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫുഡ് കോർട്ട്, വിവിധ റൈഡുകൾ, ഫോറൽ ഷോ, 16 ഡി തിയേറ്റർ എന്നിവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും ഉണ്ടാകും. ഈ അവധിക്കാലം ത്രീഡി അനുഭവങ്ങളാൽ ആഘോഷമാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അവസരമൊരുക്കുകയാണെന്ന് സംഘാടർ പറഞ്ഞു. മാനേജർ ടി. മനോജ്, MD എം. ബീരാൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







