കരിമ്പയിൽ കെ. ശാന്തകുമാരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജോൺ ബ്രിട്ടാസ്
കോങ്ങാട് സീറ്റ് നിലനിർത്താൻ LDF കരിമ്പ പഞ്ചായത്ത് റാലി, രാജ്യസഭാ MP ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. കോങ്ങാട് നിയോജക മണ്ഡലം LDF സ്ഥാനാർഥി കെ. ശാന്തകുമാരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരിമ്പ പഞ്ചായത്ത് റാലി നടന്നു. റാലി
സമാപന ഉദ്ഘാടനം രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് നിർവഹിച്ചു. ഏരിയ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി, അബ്‌ദുൾ റഹ്മാൻ, കെ.സി റിയാസുദീൻ, വി.ഗോപിനാഥ്, ചിന്നകുട്ടൻ, കെ. കോമളകുമാരി, കെ.സി ഗിരീഷ്, സി.പി സജി, ടി. രാധാകൃഷ്ണൻ, പ്രവീൺ എന്നിവർ സംബന്ധിച്ചു.







