തെങ്കര സ്വദേശിനി ഫിലോമിന എഴുതിയ നോവൽ മൈലാഞ്ചിയുടെ പ്രകാശനം KPS പയ്യനെടം നിർവഹിച്ചു
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഇടയിലകപ്പെട്ട രണ്ട് ആത്മാക്കളുടെ നടക്കാതെ പോയ സ്വപ്നത്തെ ആസ്പദമാക്കിയാണ് മൈലാഞ്ചി എന്ന നോവൽ രചിച്ചിരിക്കുന്നത്. തെങ്കര മെഴുകുമ്പാറ കുന്നുംപുറം വീട്ടില്‍ ഫിലോമിനയാണ് രചയിതാവ്. സാഹിത്യക്കാരന്‍ KPS പയ്യനെടം
ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത അധ്യക്ഷനായി. പുഞ്ചക്കോട് വാര്‍ഡ് മെമ്പര്‍ പി.എസ് ബിന്ദു, മെമ്പര്‍മ്മാരായ സുധീഷ് കാവുങ്ങല്‍, വിജീഷ് കൈനിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.







