തിരഞ്ഞെടുപ്പ് സ്വീപ്പ് ക്യാമ്പയിൻ, മണ്ണാർക്കാട് കളിക്കളത്തിൽ സൗഹൃദ പന്ത് തട്ടി ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വീപ്പ് ക്യാമ്പയിൻ, കാൽപ്പന്ത് കളികളത്തിൽ സൗഹൃദ മത്സരവുമായി ഉദ്യോഗസ്ഥരും മണ്ണാർക്കാട്ടെ മാധ്യമ പ്രവർത്തകരും, വരണാധികാരി കെ.പി ഷാജി ഉദ്ഘാടനം ചെയ്തു. Every Goal Counts Every Vote Matters എന്ന മുദ്രാവാക്യവുമായി മണ്ണാർക്കാട് നമ്പിയംകുന്ന് ടർഫിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഉദ്യോഗസ്ഥരുടെ ടീം വിജയിച്ചു.
വരണാധികാരി ജില്ലാ പട്ടികജാതി വികസന ഓഫിസർ കെ.പി ഷാജി ഉദ്ഘാടനം നിർവഹിച്ചു. പെനാൽറ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. ഉപവരണാധികാരി തഹസിൽദാർ വേണുഗോപാൽ, ഡെപ്യൂട്ടി തഹസിൽദാർ സലീം, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ അജിത് ആർ പ്രസാദ്, പാലക്കാട് ഗവ.മെഡിക്കൽ കോളജ് സീനിയർ അരുൾകുമാർ, മാധ്യമപ്രവർത്തകൻ കെ. ഇസ്മായിൽ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെടുത്തി.







