മണ്ണാർക്കാട് അമ്പംകുന്ന് ബീരാൻ ഔലിയ ബാലിക യതീംഖാനയിലെ 4 പെൺകുട്ടികളുടെ വിവാഹം ഏപ്രിൽ 11 ശനിയാഴ്ച നടക്കും

യതീംഖാന അങ്കണത്തിൽ ശനിയാഴ്ച 10.30 നാണു വിവാഹ ചടങ്ങ് നടക്കുന്നത്. OMS സിറാജുദ്ദീൻ തങ്ങൾ, ഇബ്രാഹിം സഖാഫി, വഹാബ് ഫൈസി, അബ്‌ദുൾ നാസർ മിസ്ബാഹി എന്നിവരുടെ കാർമികത്വത്തിലാണ് വിവാഹം. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എംപി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. അൽ





അമീൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.എം പൂക്കോയ തങ്ങൾ അധ്യക്ഷനാകും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത നേതാക്കൾ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ടി. അബ്‌ദുൾ ഖാദർ മുസ്‌ലിയാർ, യു. അഷറഫ്, വി.കെ അബൂബക്കർ മുസ്‌ലിയാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related