വിഷു ആഘോഷിക്കാൻ പതിവ് തെറ്റിക്കാതെ പടക്കച്ചന്തയും കിറ്റുമൊരുക്കി മണ്ണാർക്കാട് റൂറൽ ബാങ്ക്

വിഷു ആഘോഷം ശബ്ദ, വർണ മുഖരിതമാക്കാൻ പടക്കച്ചന്തയുമായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, ഗുണമേന്മയുള്ള പടക്കങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും, കണിയൊരുക്കുവാൻ വിഷു കിറ്റും മുൻകൂട്ടി ഓർഡർ ചെയ്യാം. പതിവുപോലെ ഇത്തവണയും കമ്പനിയിൽ നിന്ന് നേരിട്ട് ശേഖരിച്ച് വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പടക്കങ്ങൾ റൂറൽ സർവീസ് സഹകരണ ബാങ്ക് ലഭ്യമാക്കുന്നത്. ബാങ്ക് ഹെഡ് ഓഫീസിന് സമീപം ആരംഭിച്ച വിഷു പടക്കച്ചന്ത ബാങ്ക് പ്രസിഡന്റ് പി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സിനിമ പ്രവർത്തകൻ സേതു മണ്ണാർക്കാടിന് നൽകിക്കൊണ്ട് ആദ്യ വില്പന നടത്തി. സാധാരണ ഓല പടക്കം, മാല പടക്കം, മത്താപ്പ്, കമ്പിത്തിരി എന്നിവക്ക് പുറമെ ഫ്ലവർ പോട്സ്, റെയിൻബോ ഫൗണ്ടൈൻ, ആഗ്രി ബേർഡ്,





മിനി, ടോയ്, മാർവെൽ, ഷോട്സ്, സിൽവർ മാജിക്‌ തുടങ്ങിയ വ്യത്യസ്തമാർന്ന കളക്ഷനുകളും ഏപ്രിൽ 14 വരെ ഇവിടെ നിന്ന് ലഭ്യമാകും. വിഷുക്കണിക്ക് വേണ്ട എല്ലാ സാധനങ്ങളും ഉൾപ്പെടുന്ന വിഷു കിറ്റ് മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള അവസരവും റൂറൽ ബാങ്ക് ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ കൃഷിയിടത്തിൽ നിന്നുള്ള വെള്ളരി ഉൾപ്പെടെയാണ് വിഷു കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആഘോഷത്തോടനുബന്ധിച്ച് നീതി സൂപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. വിഷുകൈനീട്ടത്തിനുള്ള പുതിയ കറൻസി, നാണയ മേള 12 ഞായറാഴ്ച 10 മണിക്ക് നടക്കും. ബാങ്ക് വൈസ് പ്രസിഡന്റ് റഷീദ് ബാബു അധ്യക്ഷനായി. സെക്രട്ടറി സുധ ദേവി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.പുരുഷോത്തമൻ, ബാങ്ക് ഡയറക്ടർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Related