കണിവെള്ളരി കൃഷിയുമായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, വിളവെടുപ്പ് നടത്തി

വിഷു ആഘോഷിക്കാൻ കണിവെള്ളരി തയ്യാർ, മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് വിഷുകാലത്തേക്കായി കൃഷി ചെയ്ത കണിവെള്ളരിയുടെ വിളവെടുപ്പ് നടത്തി. അരകുറിശ്ശിയിലെ 60 സെന്റ് സ്ഥലത്താണ് വെള്ളരി കൃഷി നടത്തിയത്. ബാങ്ക് പ്രസിഡന്റ് പി.എൻ മോഹനൻ, വൈസ് പ്രസിഡന്റ് റഷീദ്

ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം. പുരുഷോത്തമൻ, ബാങ്ക് ഡയറക്ടർ പി. രാധാകൃഷ്ണൻ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. ഒരു ടണ്ണിലധികം വെള്ളരി വിളവെടുത്തു. ബാങ്കിന്റെ നീതി സൂപ്പർ മാർക്കറ്റിലും വിഷു ചന്തയിലും മിതമായ വിലയിൽ വിൽപ്പന നടത്തും.

Related