പോളിംഗ് ശതമാനം വർധിച്ചു, മണ്ണാർക്കാട് മണ്ഡലത്തിൽ 79.83% പോളിംഗ്

നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 77.93% പോളിംഗ് രേഖപ്പെടുത്തിക്കൊണ്ട് ജനം വിധി എഴുതുമ്പോൾ പാലക്കാട്‌ ജില്ലയിൽ 80.09 ആണ് പോളിംഗ് ശതമാനം. മണ്ണാർക്കാട് മണ്ഡലത്തിൽ കഴിഞ്ഞ തവണ 75.4% പോളിംഗ് ആയിരുന്നെങ്കിൽ ഇത്തവണ 79.83 ശതമാനമായി ഉയർന്നിട്ടുണ്ട്. കോങ്ങാട്, ഒറ്റപ്പാലം

മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് രേഖപ്പെടുത്തി. 2021 ൽ 75.1 % പോളിംഗ് ആയിരുന്ന കോങ്ങാട് മണ്ഡലത്തിൽ ഇത്തവണ 79.76 ശതമാനമാണ് പോളിംഗ്. ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ 75.7% ആയിരുന്നത് 2026 ലേക്ക് എത്തുമ്പോൾ 79.5% ആയി വർധിച്ചിട്ടുണ്ട്.

Related