കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് MP വി.കെ ശ്രീകണ്ഠൻ
മണ്ണാർക്കാട് നടന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 62-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു, പുതിയതായി വരുന്ന ഗവൺമെന്റിന് മുന്നിൽ അതിശക്തമായി അനധ്യാപകരുടെ കാര്യങ്ങൾ അവതരിപ്പിക്കുകയും നടപ്പിലാക്കാൻ പരിശ്രമിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകി MP വി.കെ ശ്രീകണ്ഠൻ. ഏപ്രിൽ 23, 24 തീയതികളിൽ മണ്ണാർക്കാട് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. MP വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള
പ്രതിനിധികൾ പങ്കെടുത്തു. സേവനത്തിൽ നിന്നും വിരമിക്കുന്ന സംസ്ഥാന ഭാരവാഹികൾ, കൗൺസിൽ അംഗങ്ങൾ എന്നിവർക്കുള്ള യാത്രയയപ്പ്, വിദ്യാഭ്യാസ സെമിനാർ, കെ.കെ ജോർജ് സ്മാരക വിദ്യാഭ്യാസ അവാർഡ്, അനധ്യാപകരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം എന്നിവ നടന്നു. MLA എൻ. ഷംസുദ്ദീൻ, നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന, KASNTSA സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വി മധു, പി.എം സലീം, വി.ഐ ജോയി, തോമസ് മാത്യു, അജി കുര്യൻ, സജി ചാക്കോ, വൈ. നസീർ, സംസ്ഥാന, ജില്ലാ, മേഖലാ ഭാരവാഹികൾ സംബന്ധിച്ചു.







