സഹകാർ മെഡിക്കൽസ് & സർജിക്കൽസ് ഇനി അലനല്ലൂരിലും, ഹൈപ്പർ ഫാർമസി, സ്മാർട്ട് ലാബ്, സ്മാർട്ട് ക്ലിനിക് എന്നിവയുമായി പ്രവർത്തനമാരംഭിച്ചു
വീടുകളിൽ നേരിട്ടെത്തിയുള്ള പരിശോധനകൾ, തൽക്ഷണം റിസൾട്ടും അറിയാം, മരുന്നുകൾക്ക് 16, 20 ശതമാനം എന്നിങ്ങനെ ഡിസ്‌കൗണ്ടുകൾ, സഹകാർ മെഡിക്കൽസ് & സർജിക്കൽസ് ഇനി അലനല്ലൂരിലും, ഹൈപ്പർ ഫാർമസി, സ്മാർട്ട് ലാബ്, സ്മാർട്ട് ക്ലിനിക് എന്നിവയുമായി പ്രവർത്തനമാരംഭിച്ചു. അലനല്ലൂർ ചന്തപ്പടി ആലായൻ പ്ലാസയിൽ പ്രവർത്തനമാരംഭിച്ച സഹകാർ മെഡിക്കൽസ് & സർജിക്കൽസ് MLA എൻ. ഷംസുദീൻ തുറന്നു നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ KVVES പ്രസിഡന്റ് ബാബു മൈക്രോടെകിന് നൽകി ആദ്യ വില്പന നിർവഹിച്ചു. 1958 മുതൽ മെഡിക്കൽ രംഗത്ത് അടയാളപ്പെടുത്തലായി മാറിയ സഹകാർ ഗ്രൂപ്പിന്റെ മൂന്ന് സംരംഭങ്ങളുമായാണ് അലനല്ലൂരിൽ എത്തുന്നത്. മരുന്നുകൾ, ബ്രാൻഡ് കോസ്മെറ്റിക്സ് പ്രോഡക്ടുകൾ, സ്കിൻ, ഹെയർ കെയർ ഉത്പന്നങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കുന്നതാണ് ഹൈപ്പർ ഫാർമസി. ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന സ്മാർട്ട് ലാബ്, വീടുകളിലെത്തി ലബോറട്ടറി ടെസ്റ്റുകൾ ചെയ്ത് തത്ക്ഷണം റിസൾട്ട് ലഭ്യമാക്കുന്ന സ്മാർട്ട് ക്ലിനിക് എന്നിവ സഹകാറിന്റെ പ്രത്യേകതയാണ്. കേരളത്തിലുടനീളം 328 ഫ്രാഞ്ചൈസികൾ ഇതിനോടകം സഹകാറിനുണ്ട്. 142 ഹൈപ്പർ ഫാർമസികൾ ലക്ഷ്യം വച്ചുള്ള സഹകാർ ഗ്രൂപ്പിന്റെ 6-ാമത് ഫാർമസി പ്രൊജക്റ്റാണ് അലനല്ലൂരിലേത്. സ്മാർട്ട് ലാബ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി നിർവഹിച്ചു. കിടപ്പു രോഗികൾ, വാർദ്ധക്യ
സഹജമായ അവശതകളുള്ളവർ, ജോലി തിരക്കിൽ ആരോഗ്യ പരിപാലനത്തിന് വീഴ്ച വരുത്തുന്നവർക്ക് ഉത്തമ സഹകാരിയായി മാറുകയാണ് സഹകാർ. നിങ്ങളുടെ പരിശോധനാ സമയം കൃത്യമായി ക്രമീകരിച്ച് മെഡിക്കൽ സേവനവുമായി നിങ്ങൾക്കരികിലേക്ക് എത്തുന്ന സബ്സ്ക്രിപ്ഷൻ പ്ലാനും ഇവിടെയുണ്ട്. മരുന്നുകൾക്ക് 16% ഡിസ്‌കൗണ്ട്, ഇൻസുലിൻ, തൈറോയ്ഡ് മരുന്നുകൾക്ക് 20% ഡിസ്കൗണ്ട്, സ്കിൻ കെയർ, കോസ്മെറ്റിക്സ് പ്രോഡക്റ്റുകൾക്ക് ഓഫറുകൾ എന്നിവക്കൊപ്പം ഉത്പന്നങ്ങളുടെ ഹോം ഡെലിവറി സൗകര്യവും ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, ഡയറ്റീഷ്യൻ, കോസ്മെറ്റോളജിസ്റ്റ് ഉൾപ്പെടെയുള്ള സേവനവും സഹകാർ മെഡിക്കൽസ് & സർജിക്കൽസ് നൽകുന്നു. വിവിധയിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ജനങ്ങൾക്കിടയിൽ സജീവമാകുന്ന സഹകാർ മെഡിക്കൽസ് അലനല്ലൂർ പഞ്ചായത്തുമായി സഹകരിച്ച് ക്യാമ്പുകൾ നടത്തുവാനും ലക്ഷ്യമിടുന്നുണ്ട്. കേവലം മരുന്ന് വിപണനം എന്നതിൽ നിൽക്കാതെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സഹകാർ ഗ്രൂപ്പ് ഡയറക്ടർമാരിലൊരാളായ മുഹമ്മദ് ഇർഫാൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ PPK അബ്ദു റഹ്മാൻ, അസീസ്, സജിത, ബഷീർ തെക്കൻ, ശശിപാൽ, സഹകാർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് റാഫി, Dr. അൻസൽ ഫാസിൽ, മുഷ്ത്താഖ് അലി, രാഷ്ട്രീയ, സാമൂഹിക, പൊതുപ്രവർത്തന രംഗത്ത് നിന്നുള്ളവർ, സഹകാർ ഗ്രൂപ്പ് ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ബുക്കിങ്ങിനുമായി 7994247774, 7994547774 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.







