യാത്രക്കാരെ ഈ പൊരിവെയില്‍ കൊള്ളിക്കാനൊന്നും ആവില്ല, ജനങ്ങള്‍ നില്‍ക്കുന്നിടത്ത് ബസ്പോണം. അതാണ് തീരുമാനം, മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍റില്‍ പരിഷ്കരണം
ബസ്സുകൾ മുനിസിപ്പൽ സ്റ്റാൻഡിനകത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റണം, ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സഹകരണമുണ്ടെങ്കിൽ പരിഷ്കരണം സുഗമമാകും, പൊരിവെയിലത്ത് ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന സ്ഥിതി ഒഴിവാക്കാൻ മണ്ണാർക്കാട് നഗരസഭ. മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ ഗതാഗത പരിഷ്ക്കരണം ഇപ്പോഴും പൂർണമായും നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. സ്റ്റാൻഡിലെ ഡിവൈഡറിന് സമീപത്ത് വച്ച് തന്നെ ബസ്സുകൾ തിരിഞ്ഞ് പോകുന്നതിനാൽ പുതിയ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് തങ്ങളുടെ ബസ് കാണാനാകാത്ത സ്ഥിതിയുണ്ട്. മാത്രമല്ല, കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലായി ബസ്സുകൾ നിർത്തിയിടുകയും ചെയ്യുന്നുണ്ട്. അതിനാൽ സ്റ്റാൻഡിന്റെ വശങ്ങളിലും സമീപത്തെ കടകൾക്ക് മുന്നിലുമായാണ് യാത്രക്കാർ ബസ് കയറുവാൻ നിൽക്കുന്നത്. ബസ്സുകൾ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വരെ വന്ന് യാത്രക്കാരെ കയറ്റിയിറക്കി
തിരിഞ്ഞു പോകണമെന്ന നഗരസഭയുടെയും പോലീസിന്റെയും നിർദേശത്തെ ഡ്രൈവർമാരുൾപ്പെടെ എതിർത്തു. ബസ് സ്റ്റാൻഡിൽ നിലവിൽ കംഫേർട്ട് സ്റ്റേഷന്റെ നിർമാണവുമായി ബന്ധപ്പെട്ട് പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പ്രവർത്തികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണുള്ളത്. അത് പൂർത്തിയാക്കുവാനുള്ള ഒന്നരമാസ കാലയളവിലേക്ക് നിർദേശവുമായി സഹകരിക്കാൻ ബസ് ഓണേഴ്സിനോടും ഡ്രൈവർമാരോടും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നഗരസഭക്ക് മുന്നിലുള്ള പഴയ ബിൽഡിങ് പൊളിക്കുക കൂടി ചെയ്യുമ്പോൾ സ്റ്റാൻഡിൽ കൂടുതൽ സൗകര്യം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. പരിഷ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന, മുൻ ചെയർപേഴ്സൺ സി. മുഹമ്മദ് ബഷീർ ഉൾപ്പെടെ ഭരണസമിതി, പോലീസ്, MVD, ബസ് ഓണേഴ്സ് ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്നു. നാളെ മുതൽ തന്നെ സ്റ്റാൻഡിൽ കയറുന്ന ബസുകളെ ഇത്തരത്തിൽ നിയന്ത്രിക്കുവാനാണ് നിലവിലെ തീരുമാനം.







