പുതിയ സംരംഭവുമായി അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ഗ്രൂപ്പ്, മണ്ണാർക്കാട് കോടതിപ്പടിയിൽ സെലിബ്രിയ കൺവെൻഷൻ സെന്റർ ഉദ്ഘാടനം നടന്നു
ഗാലക്സി പാർട്ടി ഹാൾ, റൈൻബോ സെലിബ്രേഷൻ, ക്രൗൺ ടേബിൾ കോൺഫറൻസ് ഹാളുകളുൾപ്പെടെ പുതിയ സംരംഭവുമായി അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ഗ്രൂപ്പ്, മണ്ണാർക്കാട് കോടതിപ്പടിയിൽ സെലിബ്രിയ കൺവെൻഷൻ സെന്റർ ഉദ്ഘാടനം നടന്നു, ഇമ്പമാർന്ന ഗാനങ്ങൾ സമ്മാനിച്ച് കണ്ണൂർ ഷെരീഫും സംഘവും. ABS ഗ്രൂപ്പിന്റെ പുതിയ സംരംഭമായ സെലിബ്രിയ കൺവെൻഷൻ സെന്റർ കോടതിപ്പടി ക്യാപിറ്റൽ പ്ലാസയിലാണ് തുടക്കം കുറിച്ചത്. ഗാലക്സി ഹാൾ നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന, ക്രൗൺ ടേബിൾ കോൺഫറൻസ് ഹാൾ ഷെരീഫ് പഴേരി, റൈൻബോ മിനി സെലിബ്രേഷൻ ഹാൾ ഗായിക തീർത്ഥ സുഭാഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. ബിസിനസ് കോച്ചിങ്, പ്രസ്സ് മീറ്റ്,
പ്രൊഫഷണൽ മീറ്റിങ്ങുകൾ, ആഘോഷങ്ങൾ, ഒത്തുചേരലുകൾ തുടങ്ങി ചെറുതും വലുതുമായ പരിപാടികൾക്കെല്ലാം ഉതകുന്ന തരത്തിൽ അത്യാധുനിക രീതിയിലാണ് മൂന്ന് ഹാളുകളും സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ നൂറിലധികം പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും ഒരുക്കിയിട്ടുണ്ട്. മാറുന്ന മണ്ണാർക്കാടിനൊപ്പം നാടിന്റെ ബിസിനസ് രംഗത്തും കൂടുതൽ വളർച്ച കൊണ്ടുവരാനുള്ള ശ്രമമാണ് സെലിബ്രിയയെന്ന് ABS ഗ്രൂപ്പ് ചെയർമാൻ KVA റഹ്മാൻ പറഞ്ഞു. ഗിരീഷ് ഗുപ്ത, അബുറജ, കെ.വി അമീർ, മുഹമ്മദ് ചെറൂട്ടി, രമേഷ് പൂർണിമ, അക്ബർ ഫെയ്മസ്, അൻസിയ, ഗഫൂർ പൊതുവത്ത് , മുസ്തഫ, അബൂബക്കർ ബാവി, രാഷ്ട്രീയ, സാമൂഹിക, പൊതുപ്രവർത്തന രംഗത്ത് നിന്നുള്ളവർ ABS ഗ്രൂപ്പ് ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.







