കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദലി മിഷ്കാത്തിക്ക് സ്നേഹാദരം നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദലി മിഷ്കാത്തിക്ക് സ്നേഹാദരം നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, വൈലോപ്പിള്ളിയുടെതാണ് വാഴക്കുലയെന്നും ഇംഗ്ലീഷ് കൂട്ടിവായിക്കാനറിയാത്ത റഹീമിനെ പോലുള്ളവർക്കും ഇടയിലാണ് കഠിനാധ്വാനത്തിലൂടെ മുഹമ്മദ് മിഷ്കാത്തി ഡോക്ടറേറ്റ് നേടിയെടുത്തതെന്ന് ആശംസ നൽകാനെത്തിയവർ. മണ്ണാർക്കാട് മുസ്ലിം ലീഗ് ഓഫീസിലാണ് സ്നേഹാദര ചടങ്ങ് നടന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, മുഹമ്മദ് മിഷ്കാത്തിയെ ഉപഹാരം നൽകി ആദരിച്ചു. കേരളത്തിലെ അറബി
പണ്ഡിതൻമാരുടെ കവിതകളെ, കവികളെക്കുറിച്ചാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഹയർ സെക്കൻഡറി ടെക്സ്‌റ്റ് ബുക്ക് നിർമാണ കമ്മറ്റി അംഗം കൂടിയാണ് മുഹമ്മദ് മിഷ്കാത്തി. അഭിനന്ദിക്കാൻ വിളിക്കുന്നവരിൽ ആദ്യത്തെയാളുകളിൽ ഒരാളാണ് റഷീദ് ആലായൻ, ഡോക്ടറേറ്റിന് വേണ്ടിയല്ല, അധ്യാപകർക്ക് സഹായകരമാകുന്നതിനെയാണ് പഠനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അസീസ് ഭീമനാട്, ഹുസൈൻ കോളശ്ശേരി, K.T അബ്‌ദുള്ള, മുഹമ്മദാലി അൻസാരി, ഉസ്മാൻ കൂരികാടൻ, ഷമീർ പഴേരി, ടി.കെ സഫ്‌വാൻ, ഷഫീക്ക് റഹ്മാൻ, സക്കീർ മുല്ലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.







