4 മാസമായേയുള്ളൂ, എല്ലാ മേഖലയും തകര്‍ന്നു, കുമരംപുത്തൂരിലെ LDF ഭരണസമിതി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് യൂത്ത്ലീഗ്

സുതാര്യമായി പ്രവർത്തിച്ചിരുന്ന കുമരംപുത്തൂർ ഹോമിയോ ആശുപത്രിയിൽ മൂന്നരമാസക്കാലമായി ഡോക്ടറില്ല, കടുത്ത വേനലിലും വിവിധ ഇടങ്ങളിൽ കുടിവെള്ളം എത്തുന്നില്ല, 10 വർഷം കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച ഇടതുപക്ഷ സർക്കാരിന്റെ അതേ സമീപനമാണ് കുമരംപുത്തൂർ പഞ്ചായത്ത്‌ ഭരണസമിതിയും നിലവിൽ ചെയ്യുന്നതെന്ന് പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികൾ, പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകി. ഹോമിയോ ഡിസ്‌പെൻസറിയിൽ ഡോക്ടറില്ല, പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വെള്ളം നിലച്ച സ്ഥിതി എന്നിവ ചൂണ്ടിക്കാണിച്ചാണ് യൂത്ത് ലീഗ് ഭാരവാഹികൾ പഞ്ചായത്ത്‌ സെക്രട്ടറി കെ. ശിവപ്രകാശൻ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ് സ്മിത എന്നിവർക്ക് നിവേദനം നൽകിയത്. ദിനേന നൂറോളം രോഗികൾ എത്തിയിരുന്ന കുമരംപുത്തൂർ വട്ടമ്പലം ഹോമിയോ ആശുപത്രിയിൽ മൂന്നരമാസക്കാലമായി പരിശോധനക്ക് ഡോക്ടറില്ലാത്ത പരിതാപകരമായ അവസ്ഥയാണ് നിലവിലുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി





11 നാണ് ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറ്റം കിട്ടി മഞ്ചേരിയിലേക്ക് പോയത്, ഇതോടെ ആശുപത്രിയിലെത്തുന്ന രോഗികൾ മഞ്ചേരിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്തിലെ എല്ലാ വാർഡിലും കുടിവെള്ളം കൃത്യമായി എത്താത്ത സ്ഥിതിയാണെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു. ജലജീവൻ മിഷന്റെ ഭാഗമായി പലയിടങ്ങളിലും പൈപ്പ് ഇടൽ പൂർത്തിയായാൽ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഡിസ്‌പെൻസറിയിൽ നിയമനം നടത്തുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി പ്രവർത്തകരെ അറിയിച്ചു. നിവേദനം പ്രതിഷേധത്തിന്റെ ആദ്യഘട്ടമാണ്, അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ വലിയ സമരത്തിന് തന്നെ യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി M.R സൈഫുദ്ധീൻ വ്യക്തമാക്കി. പ്രസിഡന്റ്‌ റഹീം ഇരുമ്പൻ, ഫൈസൽ, സിദ്ധീഖ് മല്ലിയിൽ, മുസ്തഫ, അമീർ, ഷാനിദ്, ജംഷാദ്, അൻസാർ തുടങ്ങിയവർ സംബന്ധിച്ചു.

Related