23 ക്ലബ്ബുകൾ മാറ്റുരച്ച സംസ്ഥാന ഇന്റർക്ലബ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടി ഗുരുകുലം മണ്ണാർക്കാട്
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെയും ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെയും ഭാഗമായാണ് കേരള ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ സംസ്ഥാന ഇന്റർക്ലബ് ബോക്സിങ് സംഘടിപ്പിച്ചത്. പാലക്കാട് നടന്ന ചാമ്പ്യൻഷിപ്പിൽ 92
പോയിന്റ് നേടി ഗുരുകുലം മണ്ണാർക്കാട് ഓവറോൾ ചാമ്പ്യന്മാരായി. സമാപനയോഗം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും കെ. പ്രേംകുമാർ MLA നിർവഹിച്ചു. 23 ക്ലബ്ബുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.







