തച്ചമ്പാറ മാച്ചാംത്തോട് വീണ്ടും പുലിയിറങ്ങി, പശുക്കിടാവിനെ കൊന്നു
മാച്ചാംത്തോട് ചെന്തുണ്ടിലാണ് ഇടവേളക്ക് ശേഷം വീണ്ടും പുലിയുടെ ആക്രമണം. ഈറ്റത്തോട്ട് റെജി സെബാസ്റ്റ്യന്റെ പശുക്കിടാവിനെ ആക്രമിച്ചു. രാവിലെ ചെന്ന് നോക്കിയപ്പോൾ പശുക്കിടാവിനെ കാണാനില്ലായിരുന്നു. ശേഷം നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ
റെജി സെബാസ്റ്റ്യന്റെ 6 മാസം പ്രായമുള്ള മൂരിക്കിടാവിനെ പുലി പിടിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം കൂട് സ്ഥാപിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പുലി കെണിയിലകപ്പെടുകയും ചെയ്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് മേരി ജോസഫ് തുടങ്ങിയവർ സ്ഥലത്തെത്തി.







