വെബ്ഫോക്സിന്റെ പുതിയ ഓഫീസ് കുമരംപുത്തൂരിൽ മന്ത്രി N ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോക്സ് ഗ്രൂപ്പിന്റെ ഡിജിറ്റൽ സൊല്യൂഷൻസ് സ്ഥാപനമായ വെബ്ഫോക്സിന്റെ പുതിയ ഓഫീസ് കുമരംപുത്തൂരിൽ വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂർ SBI ക്ക് എതിർവശമാണ് ഇൻഫോക്സ് ഗ്രൂപ്പിന്റെ ഡിജിറ്റൽ സൊല്യൂഷൻ സ്ഥാപനം വെബ്ഫോക്സ് ആരംഭിച്ചത്. ഐ.ടി. സേവനങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൊല്യൂഷനുകൾ, തുടങ്ങി സമഗ്ര ഡിജിറ്റൽ സൊല്യൂഷനുകൾ ഒരൊറ്റ കുടക്കീഴിൽ നൽകുന്ന സ്ഥാപനമാണ് വെബ്ഫോക്സ്. കേരളത്തിനകത്തും പുറത്തുമുള്ള ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവക്ക് സാങ്കേതികവിദ്യയും സർഗാത്മകതയും സമന്വയിപ്പിച്ച ഡിജിറ്റൽ പരിഹാരങ്ങൾ നൽകുകയാണ് വെബ്ഫോക്സിന്റെ ലക്ഷ്യം. ഓരോ സ്ഥാപനത്തിന്റെയും ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നതിനും, അവരുടെ ഡിജിറ്റൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും, ബിസിനസ് വളർച്ചയ്ക്ക് ആവശ്യമായ സമഗ്ര സേവനങ്ങൾ
നൽകുന്നതിനുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വെബ്ഫോക്സിലൂടെ Experienced professionals-നൊപ്പം skilled and talented ആയ യുവപ്രതിഭകൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. മണ്ണാർക്കാട് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി മാറുന്നതിനൊപ്പം മികവാർന്നൊരു IT പാർക്ക് രൂപപെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് Webfolks Entity Head ജിതേഷ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന, Infolks ഗ്രൂപ്പ് MD, CEO മുജീബ് കോളശ്ശേരി, ജനറൽ മാനേജർ നവാസ് താഴത്തേതിൽ, ഹുസൈൻ കോളശ്ശേരി, വെബ്‌ഫോക്‌സ് ജീവനക്കാർ മറ്റു എന്റിറ്റികളായ Infolks, Medrays ജീവനക്കാരും പങ്കെടുത്തു. ഇൻഫോക്സ് ഗ്രൂപ്പിന്റെ വളർച്ചാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് വെബ്ഫോക്സിന്റെ പുതിയ ഓഫീസ്. കൂടുതൽ വിവരങ്ങൾക്ക് 81 38 80 14 22 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.







