വാഹനാപകടത്തിൽ മരിച്ച ഷഹീദ് അസ്‌ലമിൻ്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ
ജൂലൈ 14 ന് അരിയൂർ കനാൽ റോഡിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് കണ്ടമംഗലം അമ്പാഴക്കോട് ഉസ്മാൻ, റംല ദമ്പതികളുടെ മകൻ ഷഹീദ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് മണ്ഡലത്തിലെത്തിയ മന്ത്രി ഷഹീദിന്റെ വീട്ടിലെത്തി കുടുംബത്തെയും ബന്ധുക്കളെയും സന്ദർശിച്ചു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസൻ, ഗഫൂർ കോൽകളത്തിൽ, ഹംസ കിളയിൽ, എരുവത്ത് മുഹമ്മദ്, ടി മൊയ്തുട്ടി, ഹുസൈൻ പുറ്റാനി, എ. സാലിഫ്, നാസർ പുറ്റാനി, എ. കെ. റിയാസ്, ഐനെല്ലി ഷരീഫ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.







