വോയ്സ് ഓഫ് മണ്ണാർക്കാട് വാർഷികം VOM Connect 2026 മണ്ണാർക്കാട് നടന്നു
മണ്ണാർക്കാട്ടെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യപ്രവർത്തന മേഖലയിൽ വോയ്സ് ഓഫ് മണ്ണാർക്കാട് വിജയകരമായ പതിനൊന്ന് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം VOM Connect 2026 മണ്ണാർക്കാട് കോടതിപ്പടിയിലുള്ള സെലിബ്രിയ കൺവെൻഷൻ സെന്റെറിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ കെ.സജ്ന ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീനെ ആദരിച്ചു. കിടപ്പുരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി ഉപയോഗത്തിന് നൽകുന്ന VOM സ്നേഹസ്പർശം പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ഡോ.കെ.എ.കമ്മാപ്പ നിർവഹിച്ചു. സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ എം.പുരുഷോത്തമൻ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വോമിന്റെ
കഴിഞ്ഞകാലപ്രവർത്തനങ്ങളുൾപ്പെടുത്തി അബു മണ്ണാർക്കാട് തയ്യാറാക്കിയ വീഡിയോ റിപ്പോർട്ട് പ്രദർശിപ്പിക്കുകയുണ്ടായി. പഴേരി ഷരീഫ്, അബൂബക്കർ, ഡോ.ജ്യോതിഷ് മാത്യു, ബക്കർ കരിമ്പ, എന്നിവർ ആശംസകൾ നേർന്നു. വോയ്സ് ഓഫ് മണ്ണാർക്കാട് ചെയർമാൻ രമേഷ് പൂർണ്ണിമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി.എ റഹ്മാൻ ചെയർമാനായും നസീർ തെങ്കര കൺവീനറായും ഗഫൂർ പൊതുവത്ത് ട്രഷററുമായി 2026-2028 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിലവിലെ കൺവീനർ വിജയേഷ്, നസീർ തെങ്കര, കെ.വി.അമീർ, അൻവർ.കെടി, അസീസ് കളത്തുംപടി, അബ്ദു ഓമൽ, ജയൻ കോട്ടോപ്പാട്ടം, സവാദ് ഇരുമ്പകച്ചോല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.







