നൂതന ആശയങ്ങളുടെ പ്രയോഗികവത്കരണം പ്രധാനം : മന്ത്രി എന്‍ ഷംസുദ്ദീന്‍

നൂതന ആശയങ്ങളുടെ പ്രയോഗികവത്കരണം പ്രധാനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. കാലാനുസൃതമായ കണ്ടുപിടിത്തങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വൈ ഐ പിയുടെ സഹായത്തോടെ ഇവ വാണിജ്യവത്കരിക്കാനും സാധിക്കുമെന്നും ഡിജിറ്റൽ യുഗത്തിൽ എ ഐ, റോബോട്ടിക് സയൻസ് മേഖലകളിലെ അനന്തമായ സാധ്യതകൾ വിദ്യാർഥികൾ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യങ് ഇന്നൊവേറ്റേഴസ് പ്രോഗ്രാം -വൈ ഐ പി 9.0 (സ്‌കൂള്‍) ന്റെ സംസ്ഥാനതല ഐഡിയ ലോഞ്ച്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യങ് ഇന്നൊവേറ്റേഴസ് പ്രോഗ്രാം കൂടുതൽ സ്കൂളുകളിലേക്ക് വിപൂലികരിക്കും. പുതു ചിന്തകളെ വികസിപ്പിച്ച് ഗവേഷണം നടത്താൻ വൈ ഐ പി പോലുള്ള പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈ ഐ പി 8.0 യിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകൾക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. മികച്ച പ്രോട്ടോടൈപ്പുകളുടെ അവതരണവും നടന്നു. ജില്ലാ

പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത അധ്യക്ഷയായി. കെ- ഡിസ്‌ക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ സജ്‌ന മുഖ്യാതിഥിയായി. കെ ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുദീപ് നായര്‍ ആശയ അവതരണം നടത്തി. മണ്ണാർക്കാട് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സലീന വേളക്കാടൻ, കെ സി അബ്ദുൾ റഹ്മാൻ, വൈ ഐ പി, കെ ഡിസ്‌ക് പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരന്‍, ഡി ഡി ഇ ടി സലീന ബീവി, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ജൂഡ് എസ് ലൂയിസ്, വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടർ പുഷ്പകുമാരി, കെ ഡിസ്‌ക് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം കിരണ്‍ദേവ്, എം ഇ എസ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി കെ പി അക്ബർ, പ്രിൻസിപ്പൽ എ ഹബീബ്, ഹെഡ് മാസ്റ്റർ അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.

Related