കാഞ്ഞിരത്തെ ഓട്ടോ സ്റ്റാന്‍റ് മാറ്റുന്നത് കഴിഞ്ഞ LDF കാലത്തെടുത്ത തീരുമാനം, ഓട്ടോ തൊഴിലാളികള്‍ക്ക് വിരുദ്ധമായ തീരുമാനമെടുക്കില്ലെന്നും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുണ്‍ ഓലിക്കൽ
കാഞ്ഞിരത്തെ ഓട്ടോ സ്റ്റാന്‍റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഭരണ സമിതി പുതിയ തീരുമാനങ്ങളെടുത്തിട്ടില്ലെന്ന് പഞ്ചായത്ത് ഭരണസമിതി, കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി സ്റ്റാന്‍റ് പുനക്രമീകരിക്കാന്‍ തീരുമാനമെടുത്തത്. അമ്പംകുന്ന് കാഞ്ഞിരം സെന്‍ററില്‍ ഇരുവശങ്ങളിലായി നിര്‍ത്തിയ ഓട്ടോ റിക്ഷകള്‍ അമ്പംകുന്ന് റോഡിന് വശത്തേക്ക് മാറ്റാനാണ് തീരുമാനിച്ചത്. ഇതിനായി
ഇവിടെ ഇന്‍റര്‍ലോക്കിട്ട് സൗകര്യവുമൊരുക്കിയിരുന്നു. 4 ഓട്ടോകള്‍ മാത്രം കാഞ്ഞിരം റോഡില്‍ കുരിശ് പള്ളിക്ക് മുമ്പിലായി നിര്‍ത്താം, ഓട്ടോ യാത്രക്കാരുമായി പോകുന്നതോടെ അടുത്ത ഓട്ടോക്ക് ഇവിടേക്ക് വന്ന് ആളെ കയറ്റാം, റോഡിന് വശം നിരയായി ഓട്ടോകള്‍ നിര്‍ത്തുന്നതോടെ കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്റ്റാന്‍റ് പുനക്രമീകരണം







