CPIM പാലക്കാട്‌ ജില്ലാ സെക്രട്ടറി EN സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ MLA വി. ചെന്തമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി

CPIM പാലക്കാട്‌ ജില്ലാ സെക്രട്ടറി EN സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ MLA വി. ചെന്തമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. വിഭാഗീയതയും വിമതനീക്കവും തടയാൻ സാധിച്ചില്ലെന്നതായിരുന്നു പ്രധാന കാരണമായി പറയുന്നത്. സാമ്പത്തിക ക്രമക്കേട്, പെരുമാറ്റ ദൂഷ്യം തുടങ്ങി പരാതികളും





അതിരൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. പാർട്ടി ഓഫീസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിന്റെ കണക്ക് അവതരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളനകാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് CPIM നുള്ളിലെ അസാധാരണമായ നടപടിയാണ്. 6 ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related