മണ്ണാര്‍ക്കാട് ഉപജില്ല സ്കൂൾ ഗെയിംസിന്‌ കാരാട്ടെ മത്സരത്തോടെ തുടക്കം.

മണ്ണാർക്കാട് ഉപജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഉപജില്ല സ്കൂൾ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി. 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെ വിവിധ ഭാഗങ്ങളിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. ഇന്ന് നടന്ന കാരാട്ടെ മത്സരത്തോടെ ഗെയിംസിന് തുടക്കം കുറിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജി അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. 150 ഓളം കുട്ടികള്‍ കരാട്ടെ മത്സരങ്ങളില്‍ പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന കരാട്ടെ

മത്സമാണ് മണ്ണാര്‍ക്കാട് നടന്നത്. സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് കോട്ടോപ്പാടത്ത് വെച്ച് നടന്നു. ഇത്തരത്തില്‍ 32 ഓളം ഗെയിമുകളാണ് നടക്കാനുള്ളത്. കായിക അധ്യാപക സംഘടന സംസ്ഥാന ട്രഷറർ അബ്ദുൽ ഗഫൂർ, എസ് ഡി എസ് ജി സെക്രട്ടറി സെബാസ്റ്റ്യൻ, അസോസിയേഷൻ പ്രസിഡണ്ട് ജിമ്മി ജോർജ്, സെക്രട്ടറി അബ്ദുൽ അസീസ്, കെ വി തോമസ്, മനാഫ് തുടങ്ങിയവർ പങ്കെടുത്തു. ഉപജില്ല മത്സരത്തിൽ വിജയിക്കുന്ന കുട്ടികളെ ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കും.

Related