കച്ചേരിപ്പറമ്പില്‍ കാളപ്പുട്ട് മത്സരത്തിനിടെ കാട്ടാനയുടെ ആക്രമണം. 2 പേര്‍ക്ക് പരിക്ക് പറ്റി.

കച്ചേരിപ്പറമ്പില്‍ കാളപ്പുട്ട് മത്സരത്തിനിടെ കാട്ടാനയുടെ ആക്രമണം. 2 പേര്‍ക്ക് പരിക്ക് പറ്റി. കച്ചേരിപ്പറമ്പ് സ്വദേശികളായ പുളിക്കല്‍ ഹംസ, വട്ടത്തൊടി അഫ്‌സല്‍ എന്നിവര്‍ക്കാണ് നിസാര പരിക്ക് പറ്റിയത്. ഉച്ച കഴിഞ്ഞ് 3 : 20 ഓടെയാണ് സംഭവം. കാളപൂട്ട് നടക്കുന്ന കരിമ്പിനി പാടത്തിലേക്ക് കാട്ടാന ഓടിയടുക്കുകയായിരുന്നു. കണ്ടത്തിലുണ്ടായിരുന്നവരെല്ലാം ഓടി മാറി.

ഇതിനിടെയാണ് ഹംസയ്ക്ക് കാലിന് പരിക്ക് പറ്റിയത്. ഓട്ടോ ഡ്രൈവറായ അഫ്‌സല്‍ വാഹനം നിര്‍ത്തി ഇറങ്ങുന്നതിനിടെ 2 കാട്ടാനകള്‍ ഓടി അടുത്തു. ഓടി രക്ഷപ്പെടുന്നതിനിടെ അഫ്‌സലിന്റെ കാലിനും പരിക്ക് പറ്റി. ഇരുവരും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടി. 2 ആനകളാണ് ആക്രമികളായതെങ്കിലും 5 ഓളം കാട്ടാനകള്‍ സമീപത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Related