കേളി മണ്ണാർക്കാടിന്റെ ആറാം വാർഷികാഘോഷം ഫെബ്രുവരി 12 ഞായറാഴ്ച മണ്ണാർക്കാട്

കലാ സാഹിത്യ സാമൂഹ്യ മേഖലകളിൽ സജീവ സാന്നിധ്യമായ കേളി മണ്ണാർക്കാടിന്റെ ആറാം വാർഷികാഘോഷം ഫെബ്രുവരി 12 ഞായറാഴ്ച മണ്ണാർക്കാട് വിജയ് ജ്യോതി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. കൈരളി ടി.വി ഡയറക്ടർ ടി.ആർ. അജയൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് വയോജനങ്ങൾക്ക് വേണ്ടി മഹത്തായ സേവനം ചെയ്യുന്ന മികച്ച വ്യക്തികളെയും, ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന പുനലൂർ ഗാന്ധി ഭവനേയും കേളി

അവാർഡ് നൽകി ആദരിക്കും. ഗാന്ധി ഭവൻ മാനേജിംഗ് ട്രസ്റ്റിയും സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ കേളി അവാർഡ് ഏറ്റുവാങ്ങും. ഇരുപത്തായ്യായിരം രൂപയും വെങ്കല ശില്പവുമടങ്ങുന്നതാണ് കേളി അവാർഡ്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുക്കും. ചടങ്ങിന് ശേഷം സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലും, യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും മികച്ച കലാപ്രകടനങ്ങൾ കാഴ്ചവെച്ച കലാകാരന്മാരുടെ, കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കേളി വൈസ് പ്രസിഡണ്ട്‌ പി.എ.ഹസ്സൻ മുഹമ്മദ്‌ പറഞ്ഞു. ഭാരവാഹികളായ ടി.ശിവപ്രകാശ്, കെ.അനുരാഗ്, പി.അച്യുതനുണ്ണി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related