താലൂക്കാശുപത്രി ബ്ലഡ്ബാങ്കില്‍ രക്തക്ഷാമം : നോമ്പുകാലത്തും രക്തം നല്‍കി മണ്ണാര്‍ക്കാട് യൂത്ത്ലീഗ്

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്ത ക്ഷാമം, പ്രതിസന്ധി പരിഹരിക്കാൻ രാത്രിയിലും ക്യാമ്പ് സംഘടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി. റമദാൻ കാലത്തെ ക്ഷീണം പോലും വകവക്കാതെയാണ് രാത്രി വൈകിയും മുസ്‌ലിം യൂത്ത് ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമ പ്രതിസന്ധി അറിഞ്ഞതിനെ തുടർന്നാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ അടിയന്തിരമായി ക്യാമ്പ് സംഘടിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലവും റമദാൻ





പ്രത്യേക പ്രാർത്ഥനാ സമയമായിരുന്നിട്ടും രക്തദാന ക്യാമ്പിൽ 75ഓളം പേർ പങ്കാളികളായി. വരും ദിവസങ്ങളിലും ബ്ലഡ് ബാങ്കിനായി പ്രവർത്തനം തുടരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഷമീർ പഴേരി പറഞ്ഞു. ജനറൽ സെക്രട്ടറി മുനീർ താളിയിൽ, ഷറഫുദ്ധീൻ ചങ്ങലീരി, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സക്കീർ മുല്ലക്കൽ, കെ.ടി അബ്ദുള്ള. യൂത്ത് ലീഗ് നേതാക്കളായ സമദ് പൂവക്കോടൻ, ഷമീർ, സമീർ വേളക്കാടൻ, നൗഷാദ് പടിഞ്ഞാറ്റി, ഷൗക്കത്ത് എന്നിവർ പങ്കെടുത്തു. രാത്രി 12മണിയും കഴിഞ്ഞാണ് ക്യാമ്പ് സമാപിച്ചത്.

Related