മണ്ണാര്‍ക്കാട് ഹാഷിഷ് ഓയിലുമായി പാലക്കാട് സ്വദേശി പിടിയില്‍

740.1700 ഗ്രാം ഹാഷിഷ് ഓയിലുമായി പാലക്കാട് കല്ലേക്കാട് സ്വദേശി തോട്ടത്തില്‍ വീട്ടില്‍ ലിബിനെ(36)യാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വട്ടമ്പലത്തെ സ്വകാര്യ റെസിഡന്‍സിയില്‍ വെച്ചായിരുന്നു വന്‍തോതില്‍ ഹാഷിഷ് ഓയില്‍ വില്പന നടത്തിയിരുന്ന പ്രതിയെ പിടികൂടിയത്. ജില്ല പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ

അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഡിവൈഎസ്പി സനോജിന്‍റെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ബൈജു ഇ ആറിന്റെ നേതൃത്വത്തില്‍ എസ്ഐ ഋഷി പ്രസാദ്, എഎസ്ഐ ശാന്തകുമാരി, സീനിയര്‍ സിപിഒ വിനോദ് കുമാര്‍, സിപിഒ അനിത, കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related