തിരഞ്ഞെടുപ്പ് സുരക്ഷ : കല്ലാംകുഴിയിലും മണ്ണാർക്കാട് ടൗണിലും കേന്ദ്ര സേനയും പോലീസും മാർച്ച്‌ നടത്തി

ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ണാർക്കാട് വിവിധ ഭാഗങ്ങളിൽ കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി. ഏപ്രിൽ 26 ന് നടക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റൂട്ട് മാർച്ച്. മണ്ണാർക്കാട്ടെ വിവിധ ഭാഗങ്ങളിലാണ് കേന്ദ്ര സേന സിആർപിഎഫ് 97 ബറ്റാലിയനും മണ്ണാർക്കാട് പോലീസും മാർച്ച്‌ നടത്തിയത്. രാവിലെ 8.30 ന് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലും തുടർന്ന് മണ്ണാർക്കാട് ടൗണിലുമായി നടന്ന





റൂട്ട് മാർച്ചിൽ 60 ഓളം കേന്ദ്രസേന അംഗങ്ങൾ പങ്കെടുത്തു. മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. സിആർ പി എഫ് ഇൻസ്പെക്ടർമാരായ മൂർത്തി, രാജു, മണ്ണാർക്കാട് ഡി വൈ എസ് പി .ടി.എസ്. സിനോജ്, സി ഐ ഇ.ആർ ബൈജു, ഋഷി പ്രസാദ് എന്നിവർ അടങ്ങുന്ന സംഘമാണ് റൂട്ട് മാർച്ചിന് നേതൃത്വം നൽകിയത്.

Related