കാഞ്ഞിരത്തെ കവർച്ച, പൊമ്പ്ര യുവാവിനെ കല്ലുകൊണ്ട് കുത്തിയ കേസ്, എം ഇ എസ് കോളേജ് സംഘർഷം : പ്രതികളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരത്തെ പണവും മൊബൈൽ ഫോണും കവർച്ച, പൊമ്പ്രയിൽ യുവാവിനെ കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസ്, എം ഇ എസ് കോളേജ് സംഘർഷം എന്നിവയിലെ പ്രതികളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഡിസംബർ 8 ന്, കാഞ്ഞിരത്ത് കൂർക്ക കച്ചവടം ചെയ്തിരുന്നയാളെ അടിച്ച് പരിക്കേല്പിക്കുകയും പിന്നീട് മുണ്ടകുന്ന് വച്ച് ഇയാളിൽ നിന്നും 17000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിലെ പ്രതി ഒളിവിൽ കഴിയുകയായിരുന്ന പൊറ്റശ്ശേരി കുമ്പളംചോല സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊമ്പ്ര ദുബായ്ക്കുന്നിൽ യുവാവിനെ കല്ലുകൊണ്ട് കുത്തി പരിക്കേല്പിച്ച കേസിലെ പ്രതിയായ പൊമ്പ്ര ചിലമ്പിൽ സ്വദേശി രാധാകൃഷ്ണനേയും പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 12 നാണ് മണ്ണാർക്കാട് എം ഇ





എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും ഒന്നാംവർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ വിസമ്മതിച്ചതാണ് സംഘർഷത്തിലേക്കെത്തിച്ചത്. സംഭവത്തിലെ പ്രതി കൊടുവാളിക്കുണ്ട് സ്വദേശി മുഹമ്മദ് അഷ്ഫാക്കിനെയും മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ഇ. ആർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്. ഐമാരായ ഋഷിപ്രസാദ്, സുലൈമാൻ, അബ്ദുൾ നാസർ, ഇ. എ സുരേഷ്, എസ് സി പി ഒമാരായ സുരേഷ്, വിജയൻ, സി. എസ് സുനിൽ, സി പി ഒമാരായ ജോഷി, റംഷാദ്, സ്മിജേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related