പ്രതിസന്ധി മാറണമെങ്കില്‍ ഹൈറിച്ച് തിരിച്ചുവരണം, അവകാശങ്ങള്‍ക്കായി ഡീലര്‍മാരും ഉപഭോക്താക്കളും ചേര്‍ന്ന് സൊസൈറ്റി രൂപീകരിച്ചു
സാമ്പത്തിക തട്ടിപ്പ് കേസില്‍ നിയമനടപടി നേരിട്ട് കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ പ്രതിസന്ധിയിലായെന്ന് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ ഡീലര്‍മാരും ഉപഭോക്താക്കളും. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഹൈറിച്ച് കമ്മ്യൂണിറ്റി റിവൈവല്‍ സൊസൈറ്റി രൂപീകരിച്ചു. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഒരു വര്‍ഷത്തിലധികമായി നിയമ നടപടികള്‍ നേരിട്ടുവരികയാണ്. ഇതോടെ 16 ലക്ഷത്തോളം വരുന്ന ഡീലര്‍മാരും ഉപഭോക്താക്കളും പ്രതിസന്ധിയിലായി. നിയമനടപടി വരുന്നതുവരെ പ്രവര്‍ത്തനം സുഗമമായിരുന്നെന്ന് ഇവര്‍ പറയുന്നു. പ്രശ്നത്തിന് പരിഹാരമാവണമെങ്കില്‍ നിയമപരമായി

സ്ഥാപനത്തിന് പ്രവര്‍ത്തനം പുനരാരംഭിക്കാനാവണം. ഇതിനും പ്രതിസന്ധിയിലായവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായാണ് സൊസൈറ്റി രൂപീകരിച്ചത്. തൊഴില്‍ വീണ്ടെടുക്കുക, നിയമനടപടികള്‍ക്ക് പിന്തുണ നല്‍കുക,ڔനിയമനടപടികളെ വേഗത്തിലാക്കാനും, സര്‍ക്കാര്‍ ഇടപെടലിനായും പ്രവര്‍ത്തിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്. പാലക്കാട് ജില്ലാ ഘടക രൂപീകരണ ചടങ്ങ് സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ബാരി കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. സി.ജെ രമേഷ് മണ്ണാര്‍ക്കാട് പ്രസിഡന്‍റും, രഞ്ജിമ ഡോളി ചിറ്റൂര്‍ സെക്രട്ടറിയും ഹരിദാസ് കാറല്‍മണ്ണ ട്രഷറുമായ സൊസൈറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്