
SSLC : മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 99.61% വിജയം
എസ്എസ്എല്‍സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 99.61% വിജയം. 1100 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. 332 ആണ്‍കുട്ടികളും 768 പെണ്‍കുട്ടികളുമാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
17 സര്‍ക്കാര്‍ സ്കൂളുകളിലെ 10 ലും 100 % വിജയമാണ്. 17 എയ്ഡഡ് സ്കൂളുകളില്‍ 8 സ്കൂളുകളിലും 9 അണ്‍എയ്ഡഡ് സ്കൂളുകളില്‍ 9 ലും 100 % വിജയം സ്വന്തമാക്കി.