ചിറക്കല്‍പ്പടിയില്‍ തൃണമൂല്‍ ഓഫീസ് തുറന്നു, പിവി അന്‍വര്‍ ഉദ്ഘാടനം ചെയ്തു
തൃണമൂല്‍ കോണ്‍ഗ്രസ്സ് കോങ്ങാട് നിയോജക മണ്ഡലം ഓഫീസ് ചിറക്കല്‍പ്പടിയില്‍ തുറന്നു. സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനത്തിനെത്തിയ അന്‍വറിനെ ആവേശത്തോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. മുസ്ലിംലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായി ഇടപെടുന്ന തരത്തില്‍ കമ്മറ്റികളെ വളര്‍ത്തികൊണ്ടുവരണമെന്ന് അന്‍വര്‍

പറഞ്ഞു. ഈ സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന് ആഗ്രഹിക്കുന്നവരില്‍ ചെങ്കൊടി പിടിക്കുന്നവരുമുണ്ടെന്നും അന്‍വര്‍. കോങ്ങാട് മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിയാസ്, സ്റ്റേറ്റ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഹംസ പാറക്കാട്ടില്‍, ബാപ്പുട്ടി മുക്കണ്ടം, അന്‍വര്‍ പുതുക്കോട്, ഷൈബ മുരളിദാസ്, മനോജ് ചിറ്റിലപ്പള്ളി, ജിഷാര്‍ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു