ഹൈസ്കൂളിനും ഹായർസെക്കന്ററിക്കും ഒരേ സമയം ഡിജിറ്റൽ ലാബുകൾ, തെങ്കര GHSS ന്റെ ആവശ്യം സാധ്യമാക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ

ഗഫൂർ കോൽക്കളത്തിലിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം ചിലവഴിച്ചാണ് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചു നൽകിയത്. സ്കൂളിൽ നിർമ്മാണം ആരംഭിക്കുന്ന മോഡ്യൂലാർ ടോയ്ലറ്റിന്റെ തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിച്ചു. വികസനങ്ങൾ സാധ്യമാക്കി പടിയിറങ്ങാൻ സാധിക്കുന്നു എന്നതിൽ ചരിതാർഥ്യമുണ്ട്, ഞങ്ങൾ ചെയ്തത് കരുതലാണ്, നിങ്ങളത് വരും തലമുറക്ക് കൈമാറ്റം ചെയ്യേണ്ടവരാണെന്ന്





ഉദ്ഘാടന പരിപാടിയിൽ ഗഫൂർ കോൽക്കളത്തിൽ പറഞ്ഞു. പിടിഎ പ്രസിഡന്റ് എൻ. മുഹമ്മദ് ഉനൈസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ സുകുമാരൻ, പ്രിൻസിപ്പൽ കെ. ബിന്ദു, മജീദ് തെങ്കര, ഹാരിസ് കോൽപാടം, ടി. ആർ പങ്കജം, സുബൈദ, കെ ബഷീർ, കെ.പി ജയശ്രീ, രാജീവൻ, സുഭാഷ് തുടങ്ങി അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.

Related